മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള റോ​ഡി​ലെ പാ​ലം ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു; ഗ​താ​ഗ​തം നി​രോ​ധി​ച്ചു

0

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു​വി​ലെ ബ​ജ്പെ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ലെ പാ​ലം ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ക​ന​ത്ത​മ​ഴ​യി​ല്‍ പാ​ല​ത്തിെ​െന്‍റ ഒ​രു ഭാ​ഗം ഇ​ടി​യു​ക​യും വി​ള്ള​ല്‍ രൂ​പ​പ്പെ​ടു​ക​യും ചെ​യ്​​ത​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു.

കേ​ര​ള​ത്തി​ല്‍​നി​ന്ന് മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ര്‍ പ​മ്ബ് വെ​ല്‍, ന​ന്തൂ​ര്‍ ജ​ങ്ഷ​ന്‍ വ​ഴി കൈ​ക്ക​മ്ബ-​വാ​മ​ഞ്ചൂ​ര്‍-​ഗു​രു​പു​ര-​ബ​ജ്പെ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്ത​ണ​മെ​ന്ന് മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ എ​ന്‍. ശ​ശി​കു​മാ​ര്‍ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ച മൂ​ന്നോ​ടെ​യാ​ണ് മം​ഗ​ളൂ​രു- ബ​ജ്പെ വി​മാ​ന​വ​ത്താ​വ​ള റോ​ഡി​ലെ മ​ര​വൂ​ര്‍ പാ​ലം ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്. ഉ​ഡു​പ്പി​യി​ല്‍​നി​ന്ന് എ​ത്തു​ന്ന​വ​ര്‍ മു​ള്‍​കി- കി​ന്നി​ഗോ​ളി-​ക​ട്ടീ​ല്‍- ബ​ജ്പെ വ​ഴി​യും വ​ര​ണം. മം​ഗ​ളൂ​രു-​ബ​ജ്പെ-​ക​ട്ടീ​ല്‍ റൂ​ട്ടി​ലെ പ്ര​ധാ​ന ന​ദി​ക​ളി​ല്‍ ഒ​ന്നാ​യ ഫ​ല്‍​ഗു​ണി​പു​ഴ​ക്ക് കു​റു​കെ​യു​ള്ള പാ​ല​മാ​ണ് ശ​ക്ത​മാ​യ മ​ഴ​യെ​തു​ട​ര്‍​ന്നു​ള്ള കു​ത്തൊ​ഴു​ക്കി​ല്‍ ത​ക​ര്‍​ന്ന​ത്. പാ​ല​ത്തി​െന്‍റ മ​ധ്യ​ഭാ​ഗ​ത്തെ ര​ണ്ടു തൂ​ണു​ക​ള്‍ താ​ഴ്ന്ന നി​ല​യി​ലാ​ണ്. ഇ​തോ​ടൊ​പ്പം പാ​ല​ത്തി​െന്‍റ മ​ധ്യ​ഭാ​ഗ​ത്താ​യി വ​ലി​യ വി​ള്ള​ലും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് പാ​ലം അ​പ​ക​ട​ത്തി​ലാ​യ വി​വ​രം അ​റി​യി​ച്ച​ത്. പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ വി​മാ​ന​ത്താ​വ​ളം, ക​ട്ടീ​ല്‍ ക്ഷേ​ത്രം, നെ​ല്ല​തീ​ര്‍​ഥ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ ചു​റ്റി സ​ഞ്ച​രി​ക്ക​ണം. നേ​ര​ത്തേ​ത​ന്നെ പാ​ല​ത്തി​ന് ബ​ല​ക്ഷ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്​​തി​രു​ന്നു. തു​ട​ര്‍​ന്ന് തൊ​ട്ട​ടു​ത്താ​യി പു​തി​യ പാ​ല​ത്തി​െന്‍റ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ഴ​യു​ടെ ഒ​രു ഭാ​ഗ​ത്ത് മ​ണ്ണി​ട്ട​തോ​ടെ നീ​രൊ​ഴു​ക്കി​നു​ള്ള സ്ഥ​ലം കു​റ​ഞ്ഞ​തും പ​ഴ​യ​പാ​ലം ത​ക​രു​ന്ന​തി​ന് കാ​ര​ണ​മാ​യെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​പ​ണം. മൂ​ന്നു മാ​സം മു​മ്ബ് ആ​രം​ഭി​ച്ച പു​തി​യ പാ​ല​ത്തി​െന്‍റ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ന്‍ ഇ​നി​യും ര​ണ്ടു​വ​ര്‍​ഷ​മെ​ടു​ക്കും.

You might also like