മെൽബണിൽ കാറിന്‌ തീപിടിച്ച്‌ മലയാളി യുവതിയും കുഞ്ഞുങ്ങളും മരിച്ചു

0

മെൽബണിന്റെ തെക്ക്-കിഴക്ക് ഭാഗത്തുള്ള ക്രാൻബൺ വെസ്റ്റിൽ കഴിഞ്ഞ രാത്രിയിൽ കാറിന് തീപിടിച്ച് അമ്മയും രണ്ട്‌ കുഞ്ഞുങ്ങളുമടക്കം മൂന്ന് പേർ മരിച്ചു.

വെസ്റ്റേൺ പോർട്ട് ഹൈവേയിൽ കഴിഞ്ഞ രാത്രി 8 മണിക്ക് മുമ്പ് ഒരു കാറിന് തീപിടിച്ചെന്ന റിപ്പോർട്ടുകളോട് എമർജൻസി സർവീസുകൾ പ്രതികരിച്ചു.

ഹൈവേക്ക്‌ സമീപമുള്ള ഒരു ഫാം ഗേറ്റിന് മുന്നിലാണ് കത്തിയ വാഹനവും വാഹനത്തിനുള്ളിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും പോലീസ് കണ്ടെത്തിയത്‌.

കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സിനെ 1800 333 000 എന്ന നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like