സൗജന്യ സുരക്ഷ വേണ്ട ; പൊലീസിന് നൽകേണ്ടത് 35 കോടി ; മെട്രോ സുരക്ഷയിൽ നിന്ന് പൊലീസുകാരെ പിൻവലിച്ചു

0

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ (kochi metro)സുരക്ഷ പൊലീസ് (police)പിൻവലിച്ചു. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന 80 പൊലീസുകാരെയാണ് തിരികെ വിളിച്ചത്. പണം ഇല്ലെങ്കിൽ സുരക്ഷയുമില്ലെന്ന നിലപാടിലാണ് പൊലീസ്.

നാല് വർഷമായി മെട്രോ ഒരു രൂപ പോലും സരുക്ഷ ചുമതലയ്ക്കായി നൽകിയിട്ടില്ല. 35 കോടി രൂപയാാണ് നിലവിലെ കുടിശിക. അതേസമയം മെട്രോക്ക് തരാാൻ പണമില്ലെന്ന് മെട്രോ റെയിൽ എംഡി ലോക് നാഥ് ബഹ്റ പറയുന്നു. ലാഭത്തിലാകുമ്പോൾ പണം നൽകാമെന്ന് ബെഹ്റയുടെ മറുപടി. പണം വാങ്ങിയുള്ള സുരക്ഷ കരാർ ഉണ്ടാക്കിയത് ബെഹ്റ പൊലീസ് മേധാവിയായിരുന്നപ്പോൾ ആണ്

You might also like