ബാബു തിരികെ ജീവിതത്തിലേക്ക്; സന്തോഷ സെൽഫിയുമായി രക്ഷാപ്രവർത്തകർ

0

പാലക്കാട്: 40 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ മലയിടുക്കിൽ കുടുങ്ങിക്കിടന്ന ബാബു തിരികെ ജീവിതത്തിലേക്ക്. ഇന്ത്യൻ സൈന്യവും എൻഡിആർഎഫും പോലീസും നാടും ഒന്നിച്ച് നിന്നതോടെ ബാബുവിന്റെ രക്ഷാപ്രവർത്തനം വേഗത്തിലാവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം സന്തോഷകരമായി എല്ലാവരും കൂടി നിൽക്കുന്ന സെൽഫി ചിത്രവും പുറത്തുവന്നു. അതേസമയം, ബാബുവിൻറെ ആരോഗ്യനിലയിൽ ആശങ്കയ്ക്കിടയില്ലെന്നാണ് വിവരം. 40 മണിക്കൂറിലധികം നേരം ഭക്ഷണമോ വെള്ളമോ ലഭിക്കാത്തതിന്റെ ക്ഷീണവും കാലിനേറ്റ മുറിവുമാണ് ഇപ്പോൾ ബാബുവിനുള്ളതെന്നാണ് വിവരം. ഉടൻ തന്നെ ബാബുവിനെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റും.

You might also like