കേന്ദ്ര ആരോഗ്യമന്ത്രിയുടെ പിന്തുണ ലഭിച്ച ആശ്വാസത്തില്‍ ആരോഗ്യ വകുപ്പ്

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രശംസയും പിന്തുണയും ലഭിച്ച ആശ്വാസത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ്. കേരളത്തിനെതിരായി നിരന്തരം കേന്ദ്ര റിപ്പോര്‍ട്ടുകള്‍ ഉണ്ടാകുന്നതിനിടെയാണ് മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനത്തെ പ്രശംസിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

മൂന്നാഴ്ചയിലധികമായി രാജ്യത്തെ കോവിഡ് രോഗികളില്‍ പകുതിയിലധികം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടിപിആര്‍ പിടിച്ചു നിര്‍ത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് ഘട്ടമായി കേരളത്തിലെത്തിയ കേന്ദ്ര സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമുള്ള കേന്ദ്ര ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ മാനവും കല്‍പ്പിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിത പിന്തുണയാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയില്‍ നിന്ന് സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്. അടിയന്തര കോവിഡ് പ്രതിരോധത്തിനായി എല്ലാ ജില്ലകള്‍ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്നാണ് പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

You might also like