വ്യവസായങ്ങളുടെ ആവശ്യങ്ങളനുസരിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്സുകള്‍ മാറണം: മന്ത്രി പി.രാജീവ്

0

എറണാകുളം: വ്യവസായങ്ങളുടെ പുതുതായി വരുന്ന ആവശ്യങ്ങള്‍ അനുസരിച്ച്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്സുകള്‍ മാറണമെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. സമൂഹത്തിന്‍്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങള്‍ അനുസരിച്ചുള്ള കോഴ്സുകളാണ് കാലത്തിന്‍്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗവേഷണ നൈപുണ്യത്തെയും വ്യവസായങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ചിന്തിക്കണം.

കൊറോണ വൈറസ് പടര്‍ന്നപ്പോള്‍ ലോകം പ്രതീക്ഷയോടെ നോക്കിയത് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയെയാണ്. ഓക്സ്ഫോര്‍ഡ് സര്‍വകാലശക്കു മാത്രമേ വ്യവസായ അധിഷ്ഠിതമായി തന്നെ ഒരു വാക്സിന്‍ വികസിപ്പെടുക്കാന്‍ സാധിച്ചുള്ളൂ. അത്തരത്തില്‍ കേരളത്തിന് ആശ്രയിക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ ഉള്ള ഇടങ്ങളായി സര്‍വകലാശാലകള്‍ക്ക് മാറാന്‍ കഴിയണം. ഏറ്റെടുക്കുന്ന പദ്ധതികള്‍ക്ക് ലോകത്തിലാകെയുള്ള ഇതുമായി ബന്ധപ്പെട്ട വിജ്ഞാനം ഉപയോഗപ്പെടുത്താന്‍ സര്‍വകലാശാലകള്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

You might also like