റെയില്‍വേ സേവനങ്ങളെയും ശുചിത്വത്തെയും കുറിച്ച്‌ നേരിട്ടറിയാന്‍ മന്ത്രിയുടെ ട്രെയിന്‍ യാത്ര; അത്ഭുതപ്പെട്ട് യാത്രക്കാര്‍

0

ഭുവനേശ്വര്‍: റെയില്‍വേ സേവനങ്ങളെയും ശുചിത്വത്തെയും കുറിച്ച്‌ നേരിട്ടറിയാന്‍ മന്ത്രിയുടെ ട്രെയിന്‍ യാത്ര. മന്ത്രിയെ നേരിട്ടുകണ്ടതില്‍ അത്ഭുതപ്പെട്ട് യാത്രക്കാര്‍. ഭുവനേശ്വറില്‍ നിന്ന് റായ് ഗഡായിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ വ്യാഴാഴ്ചയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സന്ദര്‍ശനം.

കഴിഞ്ഞ മാസം നടന്ന കേന്ദ്ര മന്ത്രിസഭാ വിപുലീകരണത്തിലാണ് മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കൂടിയായ അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രിയായി ക്യാബിനറ്റിലെത്തുന്നത്. ഇപ്പോള്‍ ബി ജെ പിയുടെ ജന്‍ ആശിര്‍വാദ് യാത്രയുടെ ഭാഗമായി നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് മന്ത്രി ഒഡിഷയില്‍ എത്തിയിരിക്കുന്നത്. ഭുവനേശ്വറില്‍ നിന്ന് റായ്ഗഡായിലേക്ക് രാത്രി വൈകിയോടുന്ന ട്രെയിനിലായിരുന്നു യാത്ര.

You might also like