ഒരു ഭർത്താവ്, അയാൾക്ക് 39 ഭാര്യമാർ, 94 മക്കൾ, നാൽപ്പത് പേരക്കുട്ടികൾ; മിസോറാമിൽ സഞ്ചാരികൾക്ക് കൗതുകം നൽകിയിരുന്ന ആ കുടുംബനാഥൻ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു

0

 

മിസോറാം: ഒരു ഭർത്താവ്, അയാൾക്ക് 39 ഭാര്യമാർ, 94 മക്കൾ, നാൽപ്പത് പേരക്കുട്ടികൾ. എല്ലാവരും ചേർന്ന് ഒറ്റ വീട്ടിൽ താമസം. വീട്ടിലാകെയുള്ളത് 186 പേർ. കണക്ക് പുസ്തകത്തിൽ ലോകത്തെ ഏറ്റവും വലിയ കുടുംബം എന്ന പേരും പെരുമയും. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽനിന്ന് സെർച്ചിപ്പ് ജില്ലയിലേക്ക് യാത്ര പുറപ്പെട്ടപ്പോൾ ഓർത്തത് സിയോണ ചനയെന്ന ആ ഗൃഹനാഥനെയാണ്. ലോകത്ത് ഏറ്റവുമധികം ഭാര്യമാരുള്ള മനുഷ്യൻ. ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ. മിസോറാമിലേക്കുള്ള സഞ്ചാരികൾക്ക് എന്ന് കൗതുകം നൽകിയിരുന്ന ആ കുടുംബനാഥൻ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു, തന്റെ എഴുപത്താറാം വയസ്സിൽ.

You might also like