കൊവിഡിനെ തുടർന്ന് ജനങ്ങൾ കടുത്ത പ്രതിസന്ധിയിലെന്ന് എം എൽ എ കെ കെ ശൈലജ

0

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് ജനങ്ങൾ കടുത്ത പ്രതിസന്ധിയിലെന്ന് എം എൽ എ കെ കെ ശൈലജ. ശ്രദ്ധ ക്ഷണിക്കലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെറുകിട ഇടത്തരം വ്യവസായ വ്യാപാര മേഖലയിലുള്ളവരാണ് കൂടുതൽ പ്രതിസന്ധിയിൽ. ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ ജീവനക്കാർ പട്ടിണിയിലാകുന്നു. ഈ വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധ അടിയന്തരമായി പതിയണം. പാവപ്പെട്ട തൊഴിലാളികൾക്കും പാക്കേജ് പ്രഖ്യാപിക്കണം. പലിശ രഹിത വായ്പയോ, പലിശ കുറഞ്ഞ വായ്പയോ നൽകണമെന്നും കെ കെ ശൈലജ ശ്രദ്ധ ക്ഷണിക്കലിൽ ആവശ്യപ്പെട്ടു.

ഖാദി മേഖലയിലും കശുവണ്ടി, ബീഡി തൊഴിലാളി മേഖലയിലും സഹായം നൽകിയെന്ന് മന്ത്രി പി രാജീവ് മറുപടി നൽകി. വിവിധ പദ്ധതികൾ നടപ്പാക്കുകയാണെന്നും പി രാജീവ് പറഞ്ഞു.

You might also like