രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ വികസനം ഇന്ന്

0

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭാ വികസനം ഇന്ന്. വൈകീട്ട് ആറ് മണിയോടെ പുതിയ മന്ത്രിമാരെ അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ വികസനമാണിത്.

ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാല്‍, നാരായണ റാണെ, വരുണ്‍ ഗാന്ധി, ലോക് ജനശക്തി പാര്‍ട്ടിയുടെ (എല്‍ജെപി) പശുപതി പരസ് എന്നിവര്‍ പുതുതായി മന്ത്രിസഭയിലെത്തും. ഇന്ത്യുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞവര്‍ അടങ്ങിയ മന്ത്രിസഭയായിരിക്കും ഇത്. കൂടുതല്‍ വനിതാ മന്ത്രിമാര്‍ ഉണ്ടാകുമെന്നും ഭരണപരിചയമുള്ളവര്‍ക്ക് പ്രത്യേക പ്രാതിനിധ്യം നല്‍കുമെന്ന് സൂചനയുണ്ട്. പിഎച്ച്‌ഡി, എംബിഎ ബിരുദാനന്തര ബിരുദ ധാരികള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവരയും മന്ത്രിസഭയിലുണ്ടാകും.

മന്ത്രിസഭാ വികസനത്തിന് മുന്നോടിയായി കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടിനെ ഗവര്‍ണറായി ഉയര്‍ത്തുകയും നിരവധി ഗവര്‍ണര്‍മാരെ ഇന്നലെ മാറ്റുകയും ചെയ്തു.

81 അംഗങ്ങളെ വരെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. നിലവില്‍ 53 മന്ത്രിമാരുണ്ട്. ഇതിനര്‍ത്ഥം 28 മന്ത്രിമാരെ കൂടി ചേര്‍ക്കാം എന്നാണ്.

You might also like