മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി

0

പ്രകൃതി ചികിത്സാ മാർഗ്ഗത്തിലൂടെ പ്രസിദ്ധനായ മോഹനൻ വൈദ്യർ എന്ന പേരിൽ അറിയപ്പെടുന്ന മോഹനൻ നായരെ മരിച്ച നിലയിൽ കണ്ടെത്തി.

ഇന്നലെ വൈകീട്ട് എട്ടുമണിക്ക് തിരുവനന്തപുരം കാലടിയുള്ള ബന്ധുവീട്ടിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. രണ്ടു ദിവസമായി ഇവിടെ കഴിഞ്ഞു വരികയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

രാവിലെ മുതൽ പനിയും ശ്വാസതടസവും നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. വൈകുന്നേരത്തോടു കൂടി അനക്കമൊന്നുമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിനെയും മറ്റും വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരണം ഉറപ്പിച്ചത്‌. കൊവിഡ് പരിശോധന അടക്കമുള്ളവ നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.

കേരളത്തിലെ നാട്ടുവൈദ്യന്മാരിൽ പ്രധാനിയായിരുന്നു. അശാസ്ത്രീയ ചികിത്സ നടത്തിയെന്ന പേരിൽ ഇദ്ദേഹത്തിനെതിരെ നിരവധി തവണ കേസെടുത്തിരുന്നു. ചികിത്സക്കിടെ മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു. പ്രോപ്പിയോണിക് അസിഡീമിയ എന്ന ജനിതക രോഗമുണ്ടായികുന്ന കുഞ്ഞാണ് മരണപെട്ടിടുന്നത്. ഇത് വൈദ്യരുടെ ചികിത്സാ പിഴവ് മൂലം ആണെന്നാണ് ആരോപണം ഉണ്ടായിരുന്നത്. ഏറ്റവുമൊടുവിൽ കോവിഡിന് വ്യാജ ചികിത്സ നൽകിയെന്ന പേരിൽ അറസ്റ്റിലായി.

വൈറസുകൾ ഇല്ല, കാൻസർ എന്ന അസുഖമില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചതുവഴി നിരവധി തവണമോഹനൻ വൈദ്യർ വിമർശ വിധേയനായി. പാരമ്പര്യത്തെക്കുറിച്ചും ജനിതക ഘടകങ്ങളെപ്പറ്റിയും ഇദ്ദേഹംനടത്തിയ പ്രസ്താവനകളും വിവാദമായി. നിപ രോഗത്തെ നിഷേധിച്ചും നേരത്തെ മോഹനൻ വൈദ്യർ രംഗത്തെത്തിയിരുന്നു.

You might also like