വാകത്താനം കാരുചിറ വടക്കേതിൽ മോളി ജേക്കബ് മഹത്വത്തിൽ പ്രവേശിച്ചു.

0

കോട്ടയം : വാകത്താനം കാരുചിറ വടക്കേതിൽ പരേതനായ പാസ്റ്റർ കെ. സി ജേക്കബിന്റെ (റിട്ട്. PWD എക്സിക്യൂട്ടീവ് എഞ്ചിനീയർ ) സഹധർമ്മിണി മോളി ജേക്കബ് (79) ഇന്ന് പ്രഭാതത്തിൽ മഹത്വത്തിൽ പ്രവേശിച്ചു. സംസ്ക്കാരം പിന്നീട്.

പരേത ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കോട്ടയം സൗത്ത് ഡിസ്ട്രിക്റ്റ് സോദരി സമാജത്തിന്റെ പ്രസിഡന്റ് ആയിട്ടും മറ്റ് വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും, കോട്ടയം സൗത്ത് ഡിസ്ട്രിക്റ്റ് കൗൺസിൽ മെമ്പറുമായ ബ്രദർ ഗ്ലാഡ്സൺ ജേക്കബ് സീമന്തപുത്രൻ ആണ്.

മറ്റു മക്കൾ: ബ്രദർ വിൽസൺ ജേക്കബ്, നിക്സൺ ജേക്കബ്.

You might also like