ഇന്ത്യയിൽ ആദ്യമായി പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെന്ന് സര്‍വേ റിപ്പോര്‍ട്ട്.

0
ദില്ലി: ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതത്തിന്റെ പുതിയ കണക്കുകള്‍ പുറത്ത്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം 1000 പുരുഷന്മാര്‍ക്ക് 1020 സ്ത്രീകളാണുള്ളത്. നവംബര്‍ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ (എന്‍എഫ്എച്ച്എസ്) വ്യക്തമാക്കുന്നത്. അതേസമയം, ഈ സംഖ്യകള്‍ വലിയ ജനസംഖ്യയ്ക്ക് ബാധകമാണോ എന്ന് അടുത്ത ദേശീയ സെന്‍സസ് നടത്തുമ്പോള്‍ മാത്രമേ ഉറപ്പോടെ പറയാന്‍ കഴിയൂ.
You might also like