ഇ​ന്ന്​ മാ​തൃ​ദി​നം: മാതൃത്വത്തിന്റെ മഹത്വമാണ് ഓരോ മാതൃദിനവും നമ്മെ ഓർമിപ്പിക്കുന്നത്.

0

മാതൃത്വത്തിന്റെ മഹത്വമാണ് ഓരോ മാതൃദിനവും നമ്മെ ഓർമിപ്പിക്കുന്നത്. വീഴുമ്പോൾ കൈപിടിച്ച് നടത്തിയും തളരുമ്പോൾ തോളോട് ചായ്ച്ചും എന്നും കരുതലായി ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കായി ഈ ദിനം മാറ്റി വയ്ക്കാം. അമ്മ അത് വെറും രണ്ടക്ഷരം മാത്രമല്ല, ആ രണ്ടക്ഷരത്തിൽ മുഴുവൻ നിറഞ്ഞിരിക്കുന്നത് സ്നേഹമാണ്. അമ്മയുടെ സ്നേഹവും വാത്സല്യവും മരണം വരെ നമുക്കൊപ്പമുണ്ട്.

1908 ലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചത്. 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ച് മാതൃദിനത്തിന് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.

ഓരോ രാജ്യത്തിലും വ്യത്യസ്‌ത ദിനത്തിലാണ് മാതൃദിനം ആഘോഷിക്കുന്നത്. യുകെയിൽ മാർച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്‌ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. അറബ് രാഷ്ട്രങ്ങളിലധികവും മാര്‍ച്ച് 21 നാണ് മാതൃദിനം ആഘോഷിക്കുന്നത്. എല്ലാ വർഷവും മേയ് രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനമായി ആഘോഷിക്കുന്നത്. ഈ വർഷം മേയ് 9 നാണ് (ഇന്ന്) മാതൃദിനം.

You might also like