പി വൈ പി എ യുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ആലത്തൂർ എംപി രമ്യ ഹരിദാസ്

0

ആലത്തൂർ നിയോജക മണ്ഡലത്തിലെ കിഴക്കഞ്ചേരി പഞ്ചായത്തിൽ പെന്തക്കോസ്തൽ യൂത്ത് പീപ്പിൾസ് അസോസിയേഷൻ (PYPA)നിർമ്മിച്ചു നൽകുന്ന ഭവനങ്ങളുടെ തറക്കല്ലിടൽ കർമ്മം ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് നിർവ്വഹിച്ചു. അർഹരായ ഭവനരഹിതരായവരെ കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള പി വൈ പി എ പോലുള്ള സന്നദ്ധ സംഘടനകളുടെ ഇത്തരം പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു എന്ന് ആലത്തൂർ എംപി രമ്യ ഹരിദാസ് പറഞ്ഞു. യോഗത്തിൽ പി വൈ പി എ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷിബിൻ സാമുവൽ, അജി കല്ലിങ്കൽ മറ്റ് കേരള സ്റ്റേറ്റ് കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.

You might also like