മു​ല്ല​പ്പെ​രി​യാ​ർ ; കേരളം കൂടുതൽ വെള്ളം ഒ​ഴു​ക്കി​വി​ടു​ന്നു ; സ്റ്റാ​ലി​നെ​തി​രേ അ​ണ്ണാ ഡി​എം​കെ

0

തേ​നി: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ കേരളത്തിനെതിരെ പ്ര​തി​ഷേ​ധ​വു​മാ​യി അ​ണ്ണാ ഡി​എം​കെ രം​ഗ​ത്ത്. കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നെ​തി​രേ​യാ​ണ് പ്രതിപക്ഷ പ്ര​തി​ഷേ​ധം.  മ​ധു​ര, ശി​വ​ഗം​ഗ, തേ​നി, ദി​ണ്ടി​ഗ​ൽ, രാ​മ​നാ​ഥ​പു​രം ജി​ല്ല​ക​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 142 അ​ടി എ​ത്തും മു​ൻ​പ് ജ​ലം ഒ​ഴു​ക്കി​വി​ട്ട​ത് എ​ന്തി​നെ​ന്ന് ഒ. ​പ​നീ​ർ​ശെ​ൽ​വ​വും ചോ​ദി​ച്ചു.

കേ​ര​ള​ത്തി​ന് മു​ന്നി​ൽ ത​മി​ഴ്നാ​ടി​ന്‍റെ അ​ധി​കാ​രം അ​ടി​യ​റ വ​യ്ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ ക​ർ​ഷ​ക​രെ മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ മ​റ​ക്ക​രു​തെ​ന്നും അദ്ദേഹം വി​മ​ർ​ശി​ച്ചു.

You might also like