മുല്ലപ്പെരിയാർ മരംമുറി ഉത്തരവിൽ വനംവകുപ്പിനെ തള്ളി ജലവിഭവകുപ്പ്

0

മുല്ലപ്പെരിയാർ മരംമുറി ഉത്തരവിൽ വനംവകുപ്പിനെ തള്ളി ജലവിഭവകുപ്പ്. വിഷയത്തിൽ നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥതല യോഗം ചേർന്നിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.ഔദ്യോഗികമോ, അനൗദ്യോഗികമോ ആയ ഒരു യോഗവുംനടന്നിട്ടില്ല.സെക്രട്ടറിമാരുടെ യോഗം ചേർന്നിട്ടില്ല. ഇക്കാര്യം ജലവിഭവ വകുപ്പ് അഡീഷനൽ സെക്രട്ടറി തന്നോടു പറഞ്ഞു. ഇതിന്റെ രേഖയോ, മിനിട്സോ ഇല്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കിജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയ്ക്കു പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയ്ക്കു പോയിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരും മാത്രമാണ് അങ്ങോട്ടു പോയത്. പുതിയ ഡാം എന്നത് തന്നെയാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

You might also like