അയല്‍വാസിയായ വീട്ടമ്മയെ യുവാവ് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി

0

കല്‍പറ്റ: അയല്‍വാസിയായ വീട്ടമ്മയെ യുവാവ് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീനങ്ങാടി പഞ്ചായത്തിലെ മുരണിയില്‍ ഷംസുദ്ദീന്‍റെ ഭാര്യ കളത്തില്‍വീട്ടില്‍ ഉമൈബത്തി (40) നാണ് പൊള്ളലേറ്റത്. ഇവരെ തീ കൊളുത്തിയ ശ്രീകാന്തിനെയും (32) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഉമൈബത്തിന്‍റെ മകന്‍റെ സുഹൃത്താണ് ശ്രീകാന്ത്. ഇയാളും ശ്രീകാന്തുമായി സാമ്ബത്തിക തര്‍ക്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

You might also like