ബംഗാളില്‍ തെരുവുനായ്​ക്കള്‍ക്ക്​ നേരെ കല്ലെറിയുന്നത്​ തടയാന്‍ ശ്രമിച്ച യുവാവിനെ അടിച്ചുകൊന്നു

0

ബംഗാളില്‍ തെരുവുനായ്​ക്കള്‍ക്ക്​ നേരെ കല്ലെറിയുന്നത്​ തടയാന്‍ ശ്രമിച്ച യുവാവിനെ അടിച്ചുകൊന്നു. നോര്‍ത്ത്​ 24 പര്‍ഗാനസ്​ ജില്ലയിലെ ജഗദ്ദല്‍ പ്രദേശത്താണ്​ ദാരുണ സംഭവം.കാര്‍ ഡ്രൈവറായ ചന്ദ്രആചാര്യയാണ്​ മരിച്ചത്​.

മുഹമ്മദ്​ മുസ്​തഖീം, മുഹമ്മദ്​ ആരിഫ്​ എന്നിവരാണ്​ പ്രതികള്‍. ഇരുവരുടെയും പ്രവര്‍ത്തി ചോദ്യം ചെയ്​ത ചന്ദ്രആചാര്യയുടെ നെഞ്ചത്ത്​ പ്രതികള്‍ ഇടിക്കുകയായിരുന്നു. ബോധരഹിതനായ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

You might also like