അ​മ്മ കു​ട്ടി​ക​ളെ എ​ടു​ത്ത് പു​ഴ​യി​ല്‍ ചാ​ടി​യ സം​ഭ​വം: ഒ​രു കു​ട്ടി മ​രി​ച്ചു

0

പേ​രാ​മ്ബ്ര: ര​ണ്ട്​ കു​ട്ടി​ക​ളു​മാ​യി അ​മ്മ പു​ഴ​യി​ല്‍ ചാ​ടി​യ സം​ഭ​വ​ത്തി​ല്‍ ഒ​രു കു​ട്ടി മ​രി​ച്ചു. പേ​രാ​മ്ബ്ര മ​രു​തേ​രി കൊ​ല്ലി​യി​ല്‍ പ്ര​വീ​ണ്‍-​ഹി​മ ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ അ​ഥ​ര്‍വ് (മൂ​ന്ന്) ആ​ണ് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ചാ​നി​യം ക​ട​വ് പാ​ല​ത്തി​ല്‍നി​ന്നു ഹി​മ ര​ണ്ട്​ കു​ട്ടി​ക​ളു​മാ​യി പു​ഴ​യി​ല്‍ ചാ​ടി​യ​ത്. മൂ​വ​രേ​യും നാ​ട്ടു​കാ​ര്‍ ര​ക്ഷി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​ഥ​ര്‍​വി​‍െന്‍റ നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു. ഒ​മ്ബ​തു​മാ​സം പ്രാ​യ​മു​ള്ള ത്രി​വേ​ദും മാ​താ​വ്​ ഹി​മ​യും ചി​കി​ത്സ​യി​ലാ​ണ്. കു​ടും​ബ പ്ര​ശ്‌​ന​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

You might also like