ഇന്ന് ലോക സംഗീത ദിനം

0

 

ഇന്ന് ലോക സംഗീത ദിനം. കാതിലേക്കല്ല, കരളിലേക്കാണ് സംഗീതം പതിക്കുന്നത്. അതുകൊണ്ടാണ് സംഗീതത്തെ മധുരതരമെന്ന് വിശേഷിപ്പിക്കുന്നത്… സംഗീതം ലോകം മുഴുവനും സ്നേഹം കൊണ്ടു മൂടുന്നു. ആഗോള ഭാഷയാണ്.. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വികാരങ്ങളുടെ ഹൃദയാഴങ്ങളുടെ പ്രതിഫലനം.

സംഗീതത്തിന്‍റെ സാഗരം ലോകമെങ്ങും പടരുമ്പോള്‍ ആ ലോകത്തില്‍ ജീവിക്കുകയും നീന്തിത്തുടിക്കുകയും ചെയ്ത പ്രതിഭകള്‍ക്കുള്ള ആദരവ് കൂടിയാണ് ലോക സംഗീതം ദിനം. സിംഫണിയുടെ മാസ്മരികത ലോകത്തിന് പകര്‍ന്ന ബീഥോവൻ തൊട്ട് എണ്ണിയാലൊടുങ്ങാത്ത പേരുകളാൽ സമ്പന്നമാണ് ലോക സംഗീത സദസ്…

You might also like