മുത്തൂറ്റ് ഫിൻകോർപ് ശാഖയിൽ കവർച്ചക്കാരൻ വെടിയേറ്റു മരിച്ചു

0

ലുധിയാന (പഞ്ചാബ്) ∙ മുത്തൂറ്റ് ഫിൻകോർപ് ലുധിയാന ശാഖയിൽ കവർച്ച നടത്താൻ ശ്രമിച്ച നാലംഗ സംഘത്തിലെ ഒരാൾ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റു മരിച്ചു. കടന്നുകളഞ്ഞ മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. ബിഹാറിൽ നിന്നുള്ള അമർ പ്രതാപ് സിങ് ആണു മരിച്ചത്.

ഏറ്റുമുട്ടലിനിടെ മോഷ്ടാവിന്റെ വെടിയേറ്റ ബ്രാഞ്ച് മാനേജർ സണ്ണി ശർമ അപകടനില തരണം ചെയ്തതായി മുത്തൂറ്റ് ഫിൻകോർപ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി മേധാവി എ.കെ വേണുഗോപാൽ മനോരമയോടു പറഞ്ഞു.

You might also like