എം.​ജി. ജോ​ര്‍​ജ് മു​ത്തൂ​റ്റ് അ​ന്ത​രി​ച്ചു

0

കൊ​ച്ചി: മൂ​ത്തൂ​റ്റ് ഗ്രൂ​പ് ചെ​യ​ര്‍​മാ​ന്‍ എം.​ജി. ജോ​ര്‍ജ് മു​ത്തൂ​റ്റ് (72) നി​ര്യാ​ത​നാ​യി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ന്യൂ​ഡ​ല്‍​ഹി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ മു​ന്‍ ട്ര​സ്​​റ്റി​യാ​ണ്. പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം വ​ര്‍ഷ​ങ്ങ​ളാ​യി ഡ​ല്‍ഹി​യി​ലാ​യി​രു​ന്നു താ​മ​സം.

2020ല്‍ ​ഇ​ന്ത്യ​ന്‍ ധ​നി​ക​രു​ടെ പ​ട്ടി​ക​യി​ല്‍ മ​ല​യാ​ളി​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ജോ​ര്‍ജ് മു​ത്തൂ​റ്റ് ആ​യി​രു​ന്നു. 2011ല്‍ ​ഇ​ന്ത്യ​ന്‍ ധ​നി​ക​രു​ടെ ഫോ​ര്‍ബ്‌​സ് പ​ട്ടി​ക​യി​ല്‍ 50ാമ​തും 2019ല്‍ 44ാ​മ​തും എ​ത്തി.

ഭാ​ര്യ സാ​റ ജോ​ര്‍ജ് മു​ത്തൂ​റ്റ് ന്യൂ​ഡ​ല്‍ഹി സെന്‍റ്​ ജോ​ര്‍ജ് സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​റാ​ണ്. മ​ക്ക​ള്‍: ജോ​ര്‍ജ് എം. ​ജോ​ര്‍ജ് (എ​ക്സി. ഡ​യ​റ​ക്ട​ര്‍, മു​ത്തൂ​റ്റ് ഗ്രൂ​പ്), അ​ല​ക്സാ​ണ്ട​ര്‍ എം. ​ജോ​ര്‍​ജ് (മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് ന്യൂ​ഡ​ല്‍​ഹി ഡെ​പ്യൂ​ട്ടി എം.​ഡി). പ​രേ​ത​നാ​യ പോ​ള്‍ എം. ​ജോ​ര്‍​ജ്. മ​രു​മ​ക്ക​ള്‍: തെ​രേ​സ, മെ​ഹി​ക.

You might also like