മ്യൂണിക്കിന് വിജയം അനിവാര്യം

0

ബുണ്ടസ്ലിഗയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് ഇരിക്കുന്നുണ്ടെങ്കിലും ബയേണ്‍ മ്യൂണിക്ക് വളരെ അധികം ശ്രദ്ധ പുലര്‍ത്തേണ്ട സമയം ആണിത്.കഴിഞ്ഞ മല്‍സരത്തിലെ തോല്‍വിയോടെ മ്യൂണിക്കും ആര്‍ബി ലേപ്സിഗൂം തമ്മില്‍ ഉള്ള പോയിന്‍റ് വിത്യാസം വെറും രണ്ടായി കുറഞ്ഞു.ഇന്ന് ഇന്ത്യന്‍ സമയ എട്ടു മണിക്ക് സ്വന്തം ഹോമില്‍ വച്ച്‌ ബയേണ്‍ മ്യൂണിക്ക് എഫ്‌സി കോള്‍നെതിരെ ഏറ്റുമുട്ടും.

തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെട്ട എഫ്‌സി കോള്‍ണ്‍ ഇപ്പോള്‍ റെലഗേഷന്‍ സോണില്‍ നിന്നും വെറും മൂന്നു പോയിന്റിന് മാത്രമാണ് മുകളില്‍.COVID-19 ന് പോസിറ്റീവ് പരീക്ഷിച്ചതിന് ശേഷം മുള്ളറും ബെഞ്ചമിന്‍ പവാര്‍ഡും ഇല്ലാതെ ആയിരിക്കും മ്യൂണിക്ക് ഇന്നതെ മല്‍സരത്തിന് ഇറങ്ങാന്‍ പോകുന്നത്.അടുത്ത വാരാന്ത്യത്തില്‍ ബോറുസിയ ഡോര്‍ട്മുണ്ടിനെതിരെ ഇരുവരും ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു

You might also like