ഹോക്കിയില്‍ സെമി ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

0

ഹോക്കിയില്‍ സെമി ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ട്വീറ്ററിലാണ് അദ്ദേഹം ടീമിനെ ആശ്വസിപ്പിച്ചിരിക്കുന്നത്.

“ജയവും, തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. ടോക്യോയില്‍ നമ്മുടെ പുരുഷ ഹോക്കി ടീം അവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെ നല്‍കി. അതാണ് പ്രധാനം. അടുത്ത മത്സരത്തിനും അവരുടെ ഭാവി പരിശ്രമങ്ങള്‍ക്കും ടീമിന് ആശംസകള്‍ നേരുന്നു. നമ്മുടെ കളിക്കാരില്‍ ഇന്ത്യ അഭിമാനിക്കുന്നു “

You might also like