ദേശീയ അണുനശീകരണ യജ്ഞം; ഷാര്‍ജയില്‍ നിയന്ത്രണം ലംഘിച്ചാല്‍ 3000 ദിര്‍ഹം വരെ പിഴ

0

ഷാര്‍ജയില്‍ ദേശീയ അണുനശീകരണ യജ്ഞം നടക്കുന്നതിന്റെ ഭാഗമായി നിയന്ത്രണം ലംഘിച്ചാല്‍ 3000 ദിര്‍ഹം വരെ പിഴ ഈടാക്കും.അണുനശീകരണ കാലയളവില്‍ അബൂദബി എമിറേറ്റില്‍ പ്രവേശിക്കാന്‍ മൊബിലിറ്റി പെര്‍മിറ്റ് ലഭിക്കണം. വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ അവരുടെ താമസസ്ഥലം കാണിച്ച്‌ മൊബിലിറ്റി പെര്‍മിറ്റ് നേടുക. മുന്‍കൂര്‍ അനുമതി വാങ്ങാതെ എയര്‍പോര്‍ട്ടില്‍നിന്ന് താമസസ്ഥലത്തേക്ക് ടാക്‌സികള്‍ ഉപയോഗിക്കാം.

എന്നാല്‍, 8003333 എന്ന നമ്ബറില്‍ വിളിച്ച്‌ അന്വേഷിക്കണം. മൊബിലിറ്റി അപേക്ഷക്ക് രേഖകള്‍ സമര്‍പ്പിക്കേണ്ട. വാഹന വിവരങ്ങളും വ്യക്തിയുടെ പേരും ഫോണ്‍ നമ്ബറും ഉള്‍പ്പെടുത്തണം. പെര്‍മിറ്റ് ലഭിച്ചാല്‍ ഈ സമയത്ത് ടാക്‌സികള്‍ ഉപയോഗിക്കാം.

You might also like