കോവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ നാലു മാസത്തേക്ക് മാറ്റിവച്ചു

0

ന്യൂ ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പിജി പരീക്ഷ നാലു മാസത്തേക്ക് മാറ്റിവച്ചു.

പുതിയ പരീക്ഷ തീയതി പരീക്ഷയ്ക്ക് ഒരു മാസം മുന്‍പെങ്കിലും അറിയിക്കും. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

100 ദിവസത്തില്‍ അധികം കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്ക് ആദ്യ പരിഗണന നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

എം.ബി.ബി.എസ് ബിരുദധാരികളേയും അവസാന വര്‍ഷ വിദ്യാര്‍ഥികളേയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുന്നതിനാണ് ഈ തീരുമാനം.

അതേസമയം കോവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നിയമനത്തില്‍ മുന്‍ഗണന നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

You might also like