അയല്‍പക്കത്ത് പോയി ഇന്ധനം നിറയ്ക്കുന്ന മലയാളി!

0

അയല്‍ സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറഞ്ഞതോടെ, കേരളത്തില്‍ നിന്നും  അതിര്‍ത്തി കടന്ന് പെട്രോളും ഡീസലും നിറയ്ക്കാന്‍ പോകുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലും എത്തി ഫുള്‍ ടാങ്ക് അടിക്കുകയാണ് പലരും. കേന്ദ്രസര്‍ക്കാര്‍ കുറച്ച അധിക നികുതിക്കു പുറമേ സംസ്ഥാനങ്ങളും നികുതി കുറച്ചതാണ് അയല്‍ സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറയാന്‍ കാരണം. തമിഴ്‌നാട് മുമ്പ് തന്നെ നികുതി നിരക്ക് കുറച്ചിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തു തിരികെ വരുന്നവരും ദിവസേന ജോലിക്കു പോയി വരുന്നവരും എണ്ണയടിച്ചാണ് കേരളത്തിലേക്ക് വരുന്നത്.

You might also like