ഒമാനില്‍ നെറ്റ്​വര്‍ക്ക്​​ മാര്‍ക്കറ്റിങ്​ നിയമ വിരുദ്ധം; നി​യ​മ​ലം​ഘ​ക​ര്‍​ക്ക്​ 5000 റി​യാ​ല്‍ പി​ഴ

0

ഒമാനില്‍ നെറ്റ്​വര്‍ക്ക്​​ മാര്‍ക്കറ്റിങ്​ നിയമ വിരുദ്ധമെന്ന് അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് നി​യ​മ​ലം​ഘ​ക​ര്‍​ക്ക്​ 5000 റി​യാ​ല്‍ പി​ഴ ചുമത്തും. സാ​ധ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും നെ​റ്റ്​​വ​ര്‍​ക്ക്/ പി​ര​മി​ഡ്​ ​ മാ​ര്‍​ക്ക​റ്റി​ങ് വ​ഴി വി​ല്‍​പ​ന ന​ട​ത്തു​ന്ന​തും വാ​ങ്ങു​ന്ന​തും പ​ര​സ്യം ന​ല്‍​കു​ന്ന​തു​മെ​ല്ലാം നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കി​ലെ​ടു​ക്കു​മെ​ന്ന്​ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഇ​ല​ക്​​ട്രോ​ണി​ക്, ഇ​ല​ക്​​ട്രോ​ണി​ക്​ ഇ​ത​ര രീ​തി​ക​ള്‍​ക്കും നി​രോ​ധം ബാ​ധ​ക​മാ​ണ്. നി​യ​മ​ലം​ഘ​ക​ര്‍​ക്ക്​ 5000 റി​യാ​ല്‍ പി​ഴ ചു​മ​ത്തും. നി​യ​മ​ലം​ഘ​നം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ പി​ഴ ഇ​ര​ട്ടി​യാ​വു​ക​യും ചെ​യ്യും. റോ​യ​ല്‍ ഡി​ക്രി 55/90 പ്ര​കാ​ര​മു​ള്ള വാ​ണി​ജ്യ നി​യ​മ​ത്തിന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

You might also like