ന്യൂ ഇന്ത്യാ ചർച്ച്‌ ഓഫ്‌ ഗോഡ്‌ പുതിയ സെൻറർ ശുശ്രൂഷകരെ നിയമിച്ചു

0

ചിങ്ങവനം: ന്യൂ ഇന്ത്യാ ദൈവസഭയുടെ വിവിധ കേന്ദ്രങ്ങളിൽ പുതിയ സെൻറർ ശുശ്രൂഷകർ നിയമിതരായി. നെയ്യാറ്റിൻകര, കൊല്ലം, കൊച്ചി, എറണാകുളം, പയ്യന്നൂർ മൂന്നാർ സെൻററുകളിലേക്കാണ് സെൻറർ ശുശ്രൂഷക നിയമനം.

നെയ്യാറ്റിൻകര സെൻറർ ശുശ്രൂഷകനായി പാസ്റ്റർ സാമുവേൽ തമ്പിയേയും കൊല്ലം സെന്റർ ശുശ്രൂഷകനായി പാസ്റ്റർ ലിജോ കെ ജോസഫിനേയും കൊച്ചി സെൻറർ ശുശ്രൂഷകനായി പാസ്റ്റർ കെ.എ കുരുവിളയേയും എറണാകുളം സെൻറർ ശുശ്രൂഷകനായി പാസ്റ്റർ ചെറിയാൻ വർഗ്ഗീസ്സിനേയും പയ്യന്നൂർ സെൻറർ ശുശ്രൂഷകനായി പാസ്റ്റർ മെൽവിൻ ജോയിയെയും മൂന്നാർ സെൻറർ ശുശ്രൂഷകനായി പാസ്റ്റർ ബോബൻ തോമസിനേയുമാണ് നിയമിച്ചത്.

You might also like