നൈജീരിയയില്‍ ആയുധധാരികൾ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി

0 285

ഡെൽറ്റ: തെക്കന്‍ നൈജീരിയയിലെ ഡെൽറ്റ സ്റ്റേറ്റിൽ നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ഫാ. ഹാരിസൺ പ്രിനിയോവ എന്ന വൈദികന്‍ മോചിതനായി. വാരി രൂപതാംഗമായ ഫാ. ഹാരിസൺ മോചിതനായ വിവരം സേക്രഡ് ഹാർട്ട് കത്തീഡ്രൽ അഡ്മിനിസ്‌ട്രേറ്റർ ഫാ. ബെനഡിക്റ്റ് ഒകുട്ടെഗ്‌ബെയാണ് ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്. വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഉക്വുവാനി ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഒബിനോംബയിലെ സെന്റ് ജോൺസ് കത്തോലിക്ക ദേവാലയത്തിന്റെ ചുമതല നിര്‍വ്വഹിച്ചു വരികയായിരിന്ന ഫാ. ഹാരിസണെ എത്യോപ് ഈസ്റ്റ് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ അബ്രാക്കയില്‍ നിന്ന് സായുധ സംഘം തട്ടിക്കൊണ്ടു പോകുകയായിരിന്നു. വാരിയിൽ നിന്ന് തന്റെ ഒബിനോംബയിലേക്ക് യാത്ര മധ്യേയാണ് വൈദികനെ തട്ടിക്കൊണ്ടു പോയത്.

തടങ്കല്‍ അനുഭവങ്ങള്‍ ഏല്‍പ്പിച്ച മുറിവുകളില്‍ നിന്ന്‍ അദ്ദേഹം മോചിതനായികൊണ്ടിരിക്കുകയാണെന്നും ഗവൺമെന്റിന്റെ പ്രാഥമിക കടമകളിലൊന്ന് അവളുടെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണെന്നും ഫാ. ഒകുട്ടെഗെ എസിഐ ആഫ്രിക്കയോട് പറഞ്ഞു.

You might also like
WP2Social Auto Publish Powered By : XYZScripts.com