ലോക്ക്ഡൗണ്‍ ദിനത്തില്‍ പരീക്ഷകള്‍ വേണ്ട; കാലിക്കറ്റ് സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

0

കൊച്ചി: കാലിക്കറ്റ് സര്‍വ്വകലാശാല ശനിയാഴ്ച വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ലോക്ക്ഡൗണ്‍ ദിനത്തില്‍ ദിനത്തില്‍ പരീക്ഷ പാടില്ലെന്ന് ആവശ്യമുയര്‍ന്നിരുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഈ മാസം മൂന്നാം തീയതി വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. അതേസമയം പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ.സി.സി. ബാബു പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും ശശ്മാനമില്ലാതെ തന്നെ തുടരുകയാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രാദേശിക നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നലെ അര്‍ധരാത്രി മുതല്‍, തിരുവനന്തപുരം ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളെ എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ചു . ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും ആറിനും 12നും ഇടയിലുള്ള പ്രദേശങ്ങള്‍ ബി വിഭാഗത്തിലും 12നും 18നും ഇടയിലുള്ള പ്രദേശങ്ങള്‍ സി വിഭാഗത്തിലും 18നു മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള പ്രദേശങ്ങള്‍ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തിയാണു നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. തലസ്ഥാന ജില്ലയിലാണ് ഇപ്പോഴും കോവിഡ് രോഗികളുടെ എണ്ണം കുറയാതെ നില്‍ക്കുന്നത്.

You might also like