അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് മാ​സ്ക് വേ​ണ്ട: മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി

0

ന്യൂ​ഡ​ല്‍​ഹി: കു​ട്ടി​ക​ളു​ടെ കോ​വി​ഡ് ചി​കി​ത്സ​ക്ക് മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​ര്‍​വീ​സ്. അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും ആറു മുതല്‍ 11 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെയും ഡോക്ടറുടെയും മേല്‍നോട്ടത്തില്‍ മാസ്ക് ധരിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

18 വയസില്‍ താഴെയുള്ള കു​ട്ടി​ക​ള്‍​ക്ക് റെം​ഡ​സി​വീ​ര്‍ ന​ല്‍​ക​രു​ത്. സ്റ്റി​റോ​യി​ഡു​ക​ളു​ടെ ഉ​പ​യോ​ഗം കാ​ര്യ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കു​ട്ടി​ക​ളി​ല്‍ ആ​വ​ശ്യ​മി​ല്ല. 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ള്‍ ആ​റ് മി​നി​റ്റ് ന​ട​ന്ന​തി​ന് ശേ​ഷം പ​ള്‍​സ് ഓ​ക്സി​മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍ അ​ള​വ് പ​രി​ശോ​ധി​ക്കാ​നും കേ​ന്ദ്രം നി​ര്‍​ദേ​ശി​ക്കു​ന്നു. അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത മ​ന​സി​ലാ​ക്കാ​ന്‍ ഹൈ ​റെ​സ​ലൂ​ഷ​ന്‍ സി​ടി സ്കാ​ന്‍ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ന്നാം​ത​രം​ഗം കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്.

You might also like