വാക്‌സിനെടുക്കാത്ത ജീവനക്കാർക്ക് സസ്‌പെൻഷൻ; നടപടിയുമായി എയർ കാനഡ

0

ഒട്ടാവ: കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്കെതിരെ നടപടിയുമായി കാനഡയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എയർ കാനഡ. വാക്‌സിനെടുക്കാത്ത 800 ജീവനക്കാരെ കമ്പനി സസ്‌പെൻഡ്‌ ചെയ്‌തു. മറ്റൊരു കനേഡിയൻ എയർലൈനായ വെസ്‌റ്റ് ജെറ്റും സമാന നടപടിയുമായി രംഗത്തെത്തിയിരുന്നു. 300 ജീവനക്കാരെയാണ് വെസ്‌റ്റ് ജെറ്റ് പിരിച്ചുവിട്ടത്. മറ്റ് കമ്പനികളും ഇതേ നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.

You might also like