പച്ചയല്ല… ചുവന്ന വെണ്ടയ്‌ക്ക : ശ്രദ്ധ നേടി മധ്യപ്രദേശിലെ കര്‍ഷകന്‍

0

വെണ്ടയ്‌ക്ക കഴിയ്‌ക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ചുവന്ന വെണ്ടയ്‌ക്ക കഴിച്ചിട്ടുണ്ടോ… എന്ന ചോദ്യത്തിന് ഇല്ല എന്നു തന്നെയാകും ഉത്തരം. എന്നാല്‍ തന്റെ തോട്ടത്തില്‍ ചുവന്ന വെണ്ടയ്‌ക്ക വളര്‍ത്തി ശ്രദ്ധ നേടിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു കര്‍ഷകന്‍. ഭോപ്പാല്‍ നഗരത്തിലെ ഖജൂരി കലന്‍ പ്രദേശത്തു നിന്നുള്ള മധ്യവയസ്‌കനായ മിശ്രലാല്‍ രജ്പുത്താണ് ഈ വെണ്ടയ്‌ക്ക കൃഷി ചെയ്യുന്നത്. അദ്ദേഹം തന്റെ തോട്ടത്തില്‍ ജൂലായിലാണ് വിത്ത് വിതച്ചത്. നാല്‍പ്പത് ദിവസത്തിനുള്ളില്‍ വിള വളരാന്‍ തുടങ്ങി ഇപ്പോള്‍ അദ്ദേഹത്തിന്റെ തോട്ടമാകെ ചുവന്ന കായ്‌ക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

You might also like