സൗദിയില്‍ മരിച്ച നഴ്​സ്​ ഷിന്‍സിയുടെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും

0

കു​റ​വി​ല​ങ്ങാ​ട്: സൗ​ദി​യി​ലെ ന​ജ്റാ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ മ​ല​യാ​ളി നേ​ഴ്സ് കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് വ​യ​ലാ ഇ​ട​ച്ചേ​രി​ത​ട​ത്തി​ല്‍ ഫി​ലി​പ്പ് – ലീ​ലാ​മ്മ ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ഷി​ന്‍​സി ഫി​ലി​പ്പ് (28), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ശ്വ​തി വി​ജ​യ​ന്‍ എ​ന്നി​വ​രു​ടെ മു​ത​ദേ​ഹം ഞാ​യ​റാ​ഴ്ച നാ​ട്ടി​ല്‍ എ​ത്തി​ക്കും. രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം കു​ടും​ബാ​ഗ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങും.

ഷി​ന്‍​സി​യു​ടെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7 മ​ണി​യോ​ടെ ഭ​ര്‍​ത്താ​വ് കോ​ട്ട​യം കു​ഴി​മ​റ്റം പാ​ച്ചി​റ തോ​പ്പി​ല്‍ ബി​ജോ കു​ര്യ​െന്‍റ വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന്​െ​വ​ക്കും. തു​ട​ര്‍​ന്ന് 10.30 ഓ​ടെ കു​റ​വി​ല​ങ്ങാ​ട് വ​യ​ലാ​യി​ലെ ഇ​ട​ച്ചേ​രി ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ എ​ത്തി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3 മ​ണി​യോ​ടെ വ​യ​ലാ സെന്‍റ് ജോ​ര്‍​ജ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ സം​സ്ക​രി​ക്കും. ഭ​ര്‍​ത്താ​വി​നൊ​പ്പം പു​തി​യ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്ത് തു​ട​ങ്ങാ​നി​രി​ക്കെ ആ​യി​രു​ന്നു ഷി​ന്‍​സി​യു​ടെ മ​ര​ണം.

അ​ല്‍ ഖാ​ലി​ദി​യാ കി​ങ്ങ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ലെ നേ​ഴ്സു​മാ​രാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. അ​ഞ്ചു​പേ​ര്‍ യാ​ത്ര ചെ​യ്ത കാ​റി​ല്‍ മ​റ്റൊ​രു വാ​ഹ​നം വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ല് സ്ത്രീ​ക​ളും വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന പു​രു​ഷ​നു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്നു​പേ​ര്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഭ​ര്‍​ത്താ​വ് ബി​ജോ കു​ര്യ​ന്‍ ബ​ഹ​റൈ​നി​ല്‍ നേ​ഴ്സാ​ണ്. ഇ​തു​വ​രെ ജോ​ലി ചെ​യ്ത ന​ര്‍​ജാ​നി​ലെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും ജോ​ലി ഉ​പേ​ക്ഷി​ച്ച്‌ ബ​ഹ്​​ൈ​റ​നി​ലെ ഭ​ര്‍​ത്താ​വി​െന്‍റ​യ​ടു​ത്തേ​ക്ക് ഇ​ന്ന് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ഷി​ന്‍​സി. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് 4 മാ​സം ക​ഴി​ഞ്ഞ​തെ​യു​ള്ളു.

You might also like
WP2Social Auto Publish Powered By : XYZScripts.com