ഭൂമിയിലെ മാലാഖമാർക്കായി ഒരു ദിനം; ഇന്ന് ലോക നഴ്സസ് ദിനം

0

ഇന്ന് മെയ് 12. ലോക നഴ്സസ് ദിനം (international nurses day). ലോകമെമ്പാടുമുള്ള നഴ്‌സുമാർ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ആധുനിക നഴ്‌സിങ്ങിന്റെ ശിൽപി എന്നറിയപ്പെടുന്ന ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 തീയതി അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആഘോഷിച്ച് വരുന്നു.

1974 മുതലാണ് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് (ICN) നഴ്‌സസ് ദിനമായി ആചരിക്കാൻ തുടങ്ങിയത്. ‘നഴ്സുമാർ: നയിക്കുന്ന ശബ്ദം -നഴ്സിങ്ങിനെ വളർത്തുക, അവകാശങ്ങളെ മാനിക്കുക’ എന്നതാണ് അന്താരാഷ്ട്ര ഈ വർഷത്തെ പ്രമേയം. നഴ്സുമാർ സമൂഹത്തിന് നൽകുന്ന വിലയേറിയ സേവനം ഓർമപ്പെടുത്താനും അംഗീകരിക്കാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.

ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ദിനം അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ആരോഗ്യമുള്ള സമൂഹത്തിൽ നഴ്‌സുമാർ നിർണായക പരിചരണം നൽകുന്നവരാണ്.

You might also like