വയനാട് കോട്ടശ്ശേരിൽ അന്നമ്മ എബ്രഹാം (87) നിത്യതയിൽ

0വയനാട്: കൽപ്പറ്റ ബഥേൽ ഐ.പി സി. സഭാ അംഗം കോട്ടശ്ശേരി കെ.എൻ. എബ്രഹാമിൻ്റെ ഭാര്യ അന്നമ്മ എബ്രഹാം (87) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ശുശ്രൂക്ഷ ഏപ്രിൽ 16 ശനിയാഴ്ച രാവിലെ 9.30ന് ഐ.പി.സി ബഥേൽ ചർച്ചിൽ ആരംഭിച്ച് കുന്നംപറ്റ സഭാ സെമിത്തേരിയിൽ നടത്തും.
ഭർത്താവ്: കെ.എൻ. എബ്രഹാം (ബേബിച്ചായൻ)
മക്കൾ: കുഞ്ഞുമോൾ, പാസ്റ്റർ ജോൺ എബ്രഹാം ( IPC UK), ആലീസ്, സാംകുട്ടി, വൽസമ്മ, പാസ്റ്റർ സാബു എബ്രഹാം (ഐ.പി സി ബഥേൽ – കൽപ്പറ്റ)
മരുമക്കൾ: ജോസ്, അമ്മിണി ( U K), തമ്പി , ജോൺസൺ , ഓമന.
12 കൊച്ച് മക്കൾ ഉണ്ട്.
ആദ്യകാല കുടിയേറ്റ കർഷക കുടുംബം എന്ന നിലയിൽ വിശ്വാസ സത്യങ്ങൾക്ക് വേണ്ടി വളരെ ത്യാഗപൂർവ്വം പ്രവർത്തിച്ചിട്ടുള്ള പരേത തികഞ്ഞ ക്രിസ്തീയ സാക്ഷ്യത്തിന്ന് ഉടമയായിരുന്നു.

You might also like