പാസ്റ്റർ റ്റോം ജോസ് ജോളി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

 

 

ചണ്ഡിഗഡിൽ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനും വേദധ്യാപകനും പ്രഭാഷകനുമായിരുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ റ്റോം ജോസ് ജോളി ജൂൺ 5 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡും ന്യുമോണിയായും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റിലിൽ ചികിത്സയിലായിരുന്നു.

വേദശാസ്ത്രത്തിൽ M Th ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ഡീൻ ഓഫ് അക്കാദമിക് ചുമതല വഹിച്ച് വരികയായിരുന്നു. ഡെറാഡൂൺ NTC പൂർവ്വ വിദ്യാർത്ഥിയാണ്. തിരുവനന്തപുരം വലിയതുറ ബെഥേൽ വീട്ടിൽ റിട്ടയേർഡ് ഡി.വൈ .എസ് .പി ശ്രീ വി ജോളിയുടെയും ശ്രീമതി മേബിൾ ജോളിയുടെയും മകനാണ്. ഭാര്യ:- സിസ്റ്റർ ബെമി റ്റോം (റീജിയണൽ ഹെഡ് ഹ്യൂമൻ റിസോഴ്സസ് , HDFC ചണ്ഡിഗഡ്). മക്കൾ:-സാംസൺ (എഞ്ചിനിയർ), സാമന്ത (വിദ്യാർത്ഥിനി).

സംസ്കാരം വലിയതുറ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

You might also like