പ്രമുഖ വചന പ്രഘോഷകന്‍ ഫാ. അനീഷ് മുണ്ടിയാനിക്കൽ വിടവാങ്ങി

0

 

 

പ്രമുഖ വചന പ്രഘോഷകനും എം‌എസ്‌എഫ്‌എസ് വൈദികനുമായ ഫാ. അനീഷ് മുണ്ടിയാനിക്കൽ അന്തരിച്ചു. 40 വയസ്സായിരിന്നു. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്നു അദ്ദേഹം വെന്റിലേറ്ററിലായിരിന്നു. ഇന്നു പുലര്‍ച്ചെ 1.30നോട് കൂടെ മരണം സംഭവിക്കുകയായിരിന്നു. മൃതസംസ്കാരം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ചേർപ്പുങ്കൽ മെഡിസിറ്റിയിൽ ചികിത്സയിലായിരിന്ന അദ്ദേഹത്തെ ന്യുമോണിയ ബാധയും ഇതര ബുദ്ധിമുട്ടുകളും അലട്ടിയിരിന്നു. അതിരമ്പുഴ കാരിസ് ഭവന്‍ ധ്യാനകേന്ദ്രം കേന്ദ്രീകരിച്ചാണ് അദ്ദേഹം ശുശ്രൂഷ ചെയ്തിരിന്നത്.

You might also like