പാസ്റ്റർ എസ് മോസസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

 

 

തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് ശാന്തംമൂല സഭാ ശ്രുഷുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എസ് മോസസ് (63 വയസ്സ്) ജൂൺ 11 വെള്ളിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി വൃക്ക സംബന്ധമായി രോഗത്തിന് ചികിത്സയിലായിരുന്നു.

ഊരുട്ടമ്പലം, കൊണ്ണിയൂർ, വെള്ളനാട്, പറണ്ടോട്, ഭാസ്കർ നഗർ, മുക്കോല, പുതുക്കുറിച്ചി, മലയിൻകീഴ് എന്നീ സഭകളിൽ ശ്രുഷുഷിച്ചിട്ടുണ്ട്. ഇന്നത്തെ പറണ്ടോട് സഭാ ഹാളിന്റെ ഫൗണ്ടേഷൻ വരെയുള്ള പണികൾ പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. അദ്ദേഹം ശ്രുഷുഷിച്ചിരുന്ന സഭകളിൽ പ്രയർ ഗ്രൂപ്പുകൾ ആരംഭിക്കുകയും സഭയുടെ ബ്രാഞ്ചുകൾ തുടങ്ങുകയും ചെയ്തിരുന്നു. ഇറവൂർ, മീനാങ്കൽ, മലയടി എന്നീ സ്ഥലങ്ങളിലെ ബ്രാഞ്ച് പ്രവർത്തനങ്ങൾ അവയിൽ ചിലതാണ്.

ഭാര്യ : ശ്രീമതി സരോജം മോസസ്. മക്കൾ : ജോസിഫസ്, സുന്ദുക, യുവോദ്യ, ഫേബ. മരുമക്കൾ : സൗമ്യ ജോസിഫസ് (ഐ ഈ റ്റി, നാഗ്പുർ), പാസ്റ്റർ ഫ്രാൻസിസ് ( അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, ചൊവ്വര), ഇവാൻജെലിസ്റ്റ് ബെൻലാൽ ( ഐ ഈ റ്റി, നാഗ്പുർ), ഡോൺ ബോസ്കോ.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like
WP2Social Auto Publish Powered By : XYZScripts.com