മലയാളി എൻജിനീയറും 3 വയസുള്ള മകനും അമേരിക്കയിൽ കടലിൽ മുങ്ങി മരിച്ചു

0

 

 

വാഷിംഗ്ടൺ : അമേരിക്കയിലെ മലയാളി യുവാവും മകനും കടലിൽ മുങ്ങി മരിച്ചതായി റിപ്പോർട്ട്. ചീരഞ്ചിറ പുരയ്ക്കൽ പരേതനായ ശ്രീ ബേബി മാത്യുവിന്റെയും, ശ്രീമതി മേരിക്കുട്ടിയുടെയും മകൻ ശ്രീ ജാനേഷ് (37 വയസ്സ്), മകൻ ഡാനിയൽ (3 വയസ്സ്) എന്നിവരാണ് മരിച്ചത്. ഫ്‌ലോറിഡയിലെ അപ്പോളോ ബീച്ചിലാണ് അപകടമുണ്ടായത്.

ഐ റ്റി എൻജിനീയറായ ജാനേഷ് കുടുംബസമേതം ഫ്‌ലോറിഡയിലെ ടാംപയിലാണ് താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ ശേഷം ഡാനിയലുമായി ജാനേഷ് ബീച്ചിൽ പോയപ്പോഴാണ് അപകടമുണ്ടായത് എന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റൊരാളും അപകടത്തിൽ പെട്ടതായാണ് സൂചന.
ജാനേഷിന്റെ ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിംഗ് സൂപ്രണ്ടാണ്. 8 മാസം പ്രായമുള്ള സ്റ്റെഫാനും മകനാണ്. 2019 അവസാനമാണ് ഇവർ നാട്ടിലെത്തി മടങ്ങിയത്.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like