അലേഡ് ബേബിച്ചായൻ നിത്യതയിൽ ചേർക്കപ്പെട്ടു.

0

കൊട്ടാരക്കര: കുന്നുവിള വീട്ടിൽ അലൈഡ് ബേബിച്ചായൻ (73 ) ഇന്ന് രാവിലെ 5.30ന് നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര കരിക്കം ഐ പി സി ഫിലദെൽഫ്യാ സഭാംഗമാണ്.

സംസ്കാരം:ഇന്ന് 2 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുന്നതാണ്.

കേരളത്തിലെ പ്രമുഖ വ്യവസായിയും, എക്സ്പോർട്ടറുമായിരുന്ന കുന്നുവിള അലൈഡ് ലൂക്കോസ് മുതലാളിയുടെ സീമന്ത പുത്രനും ഐ.പി.സി മുൻ സംസ്ഥാന ജോയിൻറ് സെക്രട്ടറിയും ജനറൽ കൗൺസിൽ അംഗവുമായ മോനി കരിക്കത്തിൻ്റെ സഹോദരനുമാണ്.

ഭാര്യ: ആലീസ് ജേക്കബ്, മക്കൾ: Dr ബിജു ലൂക്ക് ,അഞ്ജു (UK ) മരുമക്കൾ: എമി ബിജു, ബിന്നി

You might also like