ജേക്കബ് തോമസ് (56) അക്കരെ നാട്ടിൽ

0

 

ബഹ്റൈൻ: 30 വർഷത്തെ പ്രവാസജീവിതത്തിനുശേഷം അടുത്ത മാസം നാട്ടിൽ പോകാനിരുന്ന ജേക്കബ് തോമസ് (56) ഇന്ന് രാവിലെ കോവിഡ് ബാധിച്ചു ചികിത്സയിലായിരിക്കെ ബഹ്റൈൻ വെച്ച് നിര്യാതനായി. അരാദി കൺസ്ട്രക്ഷൻ കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. പത്തനംതിട്ട ജില്ലയിലെ തെങ്ങുംകാവ് സ്വദേശിയാണ്. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബഹ്റിനിൽ വെച്ച് നടത്തപ്പെടും. ഭാര്യ ജോയിസ് ജേക്കബ് സൽമാനിയ ഹോസ്പിറ്റലിൽ നേഴ്സാണ്. മക്കൾ: എഫ്രയീം & ജെറമി.

You might also like