വിങ്ങിപ്പൊട്ടി കുഞ്ഞു മക്കൾ; കണ്ണീരടക്കാതെ ജിജോഷ്; അശ്വതിക്ക് വിട നൽകി നാട്

0

 

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച നഴ്സ് അശ്വതിക്ക് കണ്ണീരോടെ വിട നൽകി നാട്. പ്രത്യേക വിമാനത്തിൽ ഇന്നലെ രാവിലെ എത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സൗദി അറേബ്യയിലെ കിങ് ഖാലിദ് ആശുപത്രിയിൽ നഴ്സായിരുന്നു. അശ്വതിയുടെ മൃതദേഹവുമായി ആംബുലൻസ് വീട്ടു പടിക്കൽ എത്തിയപ്പോൾ തന്നെ ബന്ധുക്കളും അയൽക്കാരും ദുഃഖം നിയന്ത്രിക്കാൻ പാടുപെട്ടു.

അമ്മയുടെ ചേതനയറ്റ മുഖത്ത് നോക്കി ആറു വയസ്സുകാരി ദിക്ഷയും നാലുവയസ്സുകാരനായ ദയാലും, ഭർത്താവ് ജിജോഷും വിങ്ങിപ്പൊട്ടിയത് കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. മേയ് നാലിനായിരുന്നു സൗദിയിൽ വാഹനാപകടമുണ്ടായത്. ഡ്യൂട്ടി കഴിഞ്ഞു സമീപത്തെ ടൗണിൽ സാധനങ്ങൾ വാങ്ങാൻ പോവുകയായിരുന്നു അശ്വതി. മരിക്കുന്നതിന് 15 മിനിട്ട് മുൻപ് അശ്വതി വീട്ടിൽ ഭർത്താവിനെ ഫോണിൽ വിളിച്ചിരുന്നു. മൂന്നു വർഷമായി, സൗദിയിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ്. ഏറ്റവും ഒടുവിൽ അവധിക്കു നാട്ടിൽ വന്നു മടങ്ങിയിട്ട് 3 മാസം കഴിഞ്ഞു.

You might also like