പാസ്റ്റർ വി കുഞ്ഞുമോൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

 

 

തിരുവല്ല : ചുമത്ര ബെഥേൽ വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ വി കുഞ്ഞുമോൻ (80 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ദീർഘ വർഷങ്ങൾ സൈനിക സേവനം ചെയ്ത് വിരമിച്ച ശേഷം സാധാരണ ഒരു വിശ്വാസിയായി മുൻപോട്ട് പോകുമ്പോൾ വ്യക്തമായ ദൈവവിളി തിരിച്ചറിഞ്ഞ് 1992 ൽ ദൈവവേലക്കായി പൂർണ്ണമായി സമർപ്പിക്കുകയും തിരുവല്ലയിലെ ചുമത്രയിലുള്ള തന്റെ ഭവനത്തിൽ ഒരു ആത്മീയ കൂട്ടാഴ്മ ആരംഭിക്കുകയും ചെയ്ത് അനേക സുവിശേഷ യോഗങ്ങൾ നടത്തുകയും അനേകരെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക്‌ അനയിക്കുകയും ചെയ്തു. ഭവനത്തിൽ ആരംഭിച്ച സഭാ കൂടിവരവ് പിൽകാലത്ത് ഒരു വലിയ കൂടാഴ്മയായി വളരുകയും ബെഥേൽ ചർച്ച് ഓഫ് ഗോഡ് എന്ന പേരിൽ ഒരു സഭാ പ്രസ്ഥാനമായി രൂപാന്തരപ്പെടുകയും ചെയ്തു.

ഭാര്യ : ശ്രീമതി കെ കെ അമ്മിണി. മക്കൾ : റെജിമോൻ (ഖത്തർ), പാസ്റ്റർ റോബിൻസൺ, റിജോമോൾ, റിഞ്ചുമോൻ (ബഹ്‌റൈൻ).

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like