വാഹനാപകടത്തില്‍ പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു

0

 

 

പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സഭാംഗമായ കന്യാസ്ത്രീ മരിച്ചു. സിസ്റ്റര്‍ ഫോണ്‍സി എഫ്‌സിസി (അല്‍ഫോന്‍സ 57)യാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ബുധനാഴ്ച കിണാശേരിയില്‍നിന്ന് പാലക്കാട് ഭാഗത്തേക്കു സ്‌കൂട്ടറില്‍ വരുന്‌പോള്‍ യാക്കര പാലത്തിനടുത്തുവച്ച് പിന്നില്‍നിന്നു വന്ന വാഹനം ഇടിക്കുകയായിരുന്നു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സെറാഫിക് പ്രോവിന്‍സിലെ കിണാശേരി റോസറി മഠാംഗമാണ് സിസ്റ്റര്‍ ഫോണ്‍സി. തൃശൂര്‍ പെരിഞ്ചേരി പരേതനായ പൊറിഞ്ചു കൊച്ചുത്രേസ്യ ദന്പതികളുടെ മകളാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഇന്നു പൊല്‍പ്പുള്ളി സെറാഫിക് നൊവിഷ്യേറ്റ് ഹൗസ് മഠം കപ്പേളയില്‍ പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തും.

You might also like