ബ്രദർ ഷിബു ചെറിയാൻ ഷാർജയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

 

 

ഷാർജ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഗിൽഗാൽ ഷാർജ സഭാംഗം കവിയൂർ ഷിബു നിവാസിൽ പരേതനായ ശ്രീ മത്തായി ചെറിയാന്റെ മകൻ ബ്രദർ ഷിബു ചെറിയാൻ (47 വയസ്സ്) ജൂൺ 21 തിങ്കളാഴ്ച്ച ഷാർജയിൽ വച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു മാസമായി രോഗാതുരനായി ഷാർജ അൽഘാസ്മി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ദുബായിലെ ഐ ടി കമ്പനിയിൽ മാനേജർ ആയിരുന്നു. ഭാര്യ : പത്തനാപുരം ചാമക്കാല പുത്തൻവീട്ടിൽ ശ്രീ ജോസഫിന്റെ മകൾ ജെയ്സി. റീയോണ ഏക മകളാണ്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like