സുവിശേഷകൻ ആന്റണി സാർ (87) അക്കരെ നാട്ടിൽ

0

 

കുറ്റിച്ചൽ: തെക്കൻ കേരളത്തിൽ 50 വർഷങ്ങളായി യേശുക്രിസ്തുവിന്റെ സാക്ഷ്യം വഹിച്ച ആന്റണി സാർ (87) ഇന്ന് രാവിലെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
1975 ൽ സർക്കാർ ഉദ്യോഗത്തിലിരിക്കെ, ദൈവ വേലയോടുള്ള താല്പര്യം നിമിത്തം ജോലി രാജിവെക്കുകയും, മുഴുവൻ സമയവും സുവിശേഷവേലയിൽ നിരതനാകുകയും ചെയ്തു. തന്റെ 11 മക്കളെയും സുവിശേഷ വേലക്കായി ബാല്യം മുതൽ പരിശീലിപ്പിച്ചു. ഇന്ന് അദ്ദേഹത്തിന്റെ മക്കൾ കുടുംബമായി ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ അറിയപ്പെടുന്ന ബൈബിൾ സ്കൂൾ ടീച്ചേർസ്, പാസ്റ്റെർസ്, മിഷണറിമാർ ആണ്‌. കേരളത്തിലെ തെക്കൻ ജില്ലകളിൽ ഉടനീളം അനവധി സുവിശേഷ വേലക്കാരെ ദൈവവേലയിലേക്ക് കരം പിടിച്ചിറക്കിയ ആന്റണി സാർ നിരവധി സഭകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

You might also like