പാസ്റ്റർ മോൻസി എം വർഗ്ഗീസ്‌ നിത്യതയിൽ പ്രവേശിച്ചു

0

പാസ്റ്റർ മോൻസി എം വർഗ്ഗീസ്‌ ചില നിമിഷങ്ങൾക്ക്‌ മുൻപ്‌ നിത്യതയിൽ പ്രവേശിച്ചു.

തിരുവല്ല, ചെങ്ങന്നൂർ, കോട്ടയം (N), ചങ്ങനാശേരി (E), ചെന്നൈ, ആൻഡമാൻസ് എന്നീ സെന്ററുകളിലെ വിവിധ സഭകളിൽ പാസ്റ്ററായി ശിശ്രൂഷിച്ചിട്ടുണ്ട്‌. ആൻഡമാൻസ് സെന്ററിന്റെ ചുമതലയും ചെങ്ങന്നൂർ, ചങ്ങനാശേരി സെന്ററുകളുടെ വൈസ് പ്രസിഡണ്ട്‌ ചുമതലയും നിർവഹിച്ചിട്ടുണ്ട്. ഐപിസി സഭയുടെ സ്റ്റേറ്റ് കൗൺസിൽ, പ്രസ്ബിറ്ററികളിൽ നേരത്തെ അംഗമായിരുന്നിട്ടുണ്ട്.

ഭൗതികശരീരം പരുമല ആശുപത്രി മേർച്ചറിയിൽ പ്രവേശിപ്പിച്ചു.

ഭാര്യ: സാറാമ്മ (കുഞ്ഞുമോൾ). മക്കൾ: പ്രെയ്സി (മുംബൈ), ബ്ലെസി, നിസി (ബഹ്റൈൻ), ഗോഡ്ലി(യുഎസ്).മരുമക്കൾ: ഫിലിപ്പ് സാമുവൽ (മേൽപ്പാടം), ബെൻസൺ തെങ്ങുംപള്ളിൽ (കുമ്പനാട്), മാത്യു (കറ്റാനം), സിമി (പെണ്ണുക്കര).

ആലപ്പുഴ (E) സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം.വി.വർഗീസിന്റെ സഹോദരപുത്രനാണ്.

വേർപാടിന്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

കൂടുതൽ വിവരങ്ങൾ ഉടൻ

You might also like